geroge-sex-worker-kochi

കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പായുധം കൊണ്ട് സ്ത്രീയുടെ തലയ്ക്ക്  അടിക്കുകയായിരുന്നുവെന്ന് ജോര്‍ജ് പൊലീസിനോട് സമ്മതിച്ചു. സ്ത്രീ മരിച്ചെന്ന് ഉറപ്പായതോടെ കയര്‍ കൊണ്ട് മൃതദേഹം വലിച്ചിഴച്ച് പുറത്തെത്തിച്ചുവെന്നും പ്രതി പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. പുലര്‍ച്ചെ പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ച് ജോര്‍ജ് അയല്‍പക്കത്തെ വീടുകളില്‍ എത്തിയിരുന്നു. രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമാണ് മൃതദേഹം കണ്ടെത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തത്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

The woman whose body was found wrapped in a sack in a house compound in Konthuruthy, Kochi, has been identified as a sex worker. The arrested landowner, George, confessed to the police that he killed the woman by hitting her on the head with an iron object following a dispute over money last night. After ensuring she was dead, he dragged the body outside using a rope. The murder was discovered by Haritha Karma Sena members. Police investigation is ongoing