ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയാണെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതിന് എതിരെ പത്തനംതിട്ട ജില്ലാ കലക്ടർക്ക് പരാതി നൽകി സിപിഎം. റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായാണ് പ്രചാരണം.
ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് ബിന്ദു അമ്മിണി മത്സര രംഗത്തുണ്ടെന്ന തരത്തില്‍ വ്യാജ കാർഡ് പ്രചരിക്കുന്നത്.