stray-dog

കർണാടക കാസർകോട് അതിർത്തിയായ ഉള്ളാളിൽ തെരുവ് നായ ആക്രമണത്തിൽ മരണം. ഉള്ളാള്‍ സ്വദേശിയായ ജയാനന്ദൻ എന്നയാളാണ് മരിച്ചത്. ഇന്നലെ രാവിലെ സമീപത്തെ വീട്ടുമുറ്റത്ത് കണ്ടെത്തിയ മൃതദേഹത്തിൽ കണ്ണ് ഉൾപ്പെടെ നഷ്ടപ്പെട്ട നിലയായിരുന്നു. കൊലപാതകം എന്ന നിലയിൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും വിശദമായി പരിശോധനയിലാണ് തെരുവ് നായ ആക്രമണം ആണെന്ന് സ്ഥിരീകരിച്ചത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങുന്ന ഇയാളെ കഴിഞ്ഞദിവസം രാത്രി നായ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ സമീപത്തെ വീട്ടുമുറ്റത്ത് വീഴുകയായിരുന്നു. പിന്നീട് തെരുവുനായക്കൂട്ടം കണ്ണുൾപ്പെടെ കടിച്ചെടുത്തു. 


ENGLISH SUMMARY:

Street dog attacks are becoming a serious issue in Kerala, resulting in tragic deaths. A recent incident in Kasargod led to the death of a man after a stray dog attacked him while he was sleeping in front of a shop.