എസ്.ഐ.ആറില്‍ കടുത്ത ആശങ്കയിലാണ് പ്രവാസികള്‍. പൗരന്‍റെ പ്രാഥമിക അവകാശമായ വോട്ടവകാശം പോലും നിഷേധിക്കപ്പെടുമോ എന്ന് പലര്‍ക്കും വേവലാതിയുണ്ട്. വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം പൂര്‍ണമായും നിഷേധിക്കപ്പെടുമോ എന്ന ആശങ്ക കനക്കുകയാണ്. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് പ്രവാസികളുടെ ആശങ്കനീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. ഈ പശ്ചാത്തലത്തിലാണ് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുസ് ലിം ലീഗ് പരാതി നല്‍കിയത്. ഈ രൂപത്തില്‍ എസ്ഐആര്‍ നടപ്പാക്കിയാല്‍ പ്രവാസികള്‍ കൂട്ടത്തോടെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകും. അതിനാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫോം ഡൗണ്‍ലോഡ് ചെയ്യാനും രേഖകള്‍ അപ് ലോഡ് ചെയ്യാനുമുള്ള സൗകര്യം ഉറപ്പാക്കണം.