rathan-kelkar-file

എസ്ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റില്‍. അച്ചടിച്ച പതിപ്പ് പാര്‍ട്ടികള്‍ക്ക് കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുള്ളത്. 24,08,503 വോട്ടര്‍മാരെ കണ്ടെത്താനായില്ല. എസ്ഐആറിന്‍റെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 64,55,48 പേര്‍ കണ്ടെത്താനായില്ല. 6,49,885 പേര്‍ മരിച്ചവരാണ്.  8,21,622 പേര്‍ സ്ഥലം മാറിപ്പോയെന്നും തെളിഞ്ഞു. 

ജനുവരി 22 വരെ കരട് പട്ടികയിന്‍മേലുള്ള പരാതികള്‍ സ്വീകരിക്കും. ഇതുവരെ കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉള്ളവർ പുതുതായി പേര് ചേർക്കണം. വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി നടന്ന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചവര്‍ക്ക്  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ നന്ദി പറഞ്ഞു.

ENGLISH SUMMARY:

The draft voters list for Kerala has been published with a total of 2,54,42,352 voters. Chief Electoral Officer Rathan Kelkar informed that over 24 lakh entries were removed or flagged, including deceased persons and those who migrated. Complaints and claims can be submitted until January 22. Names can be checked on the official website.