sparshan-spa-2

തിരുവനന്തപുരം നഗരത്തില്‍ സ്പായില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയോട് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന മേയര്‍ വി.വി.രാജേഷിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ സ്പാ പൂട്ടിച്ചു. സെക്രട്ടേറിയറ്റിനു തൊട്ടു മുമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌‌ക്കെതിരെയാണ് നടപടി.  സ്പാകളിലെ അനധികൃത ഇടപാടുകളില്‍  ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പാകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.

തിരുവല്ലയില്‍ സ്പായില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് തിരുവനന്തപുരം നഗരത്തിലും യുവതിക്കെതിരെ മോശം പെരുമാറ്റമുണ്ടായത്. വെളിപ്പെടുത്തല്‍ നടത്തിയത് മേയറും. വൈകിട്ടോടെ സ്പായില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. സ്പായുടെ ഒരു ഭാഗം പ്രവര്‍ത്തിക്കുന്നത് ലൈസന്‍ സ് ഇല്ലാതെയാണെന്നും മതിയായ രേഖകളിലെന്നും കണ്ടെത്തി. തുടര്‍ന്ന് സ്പാ പൂട്ടിച്ചു.

യുവതി പൊലീസില്‍ പരാതി നല്കിയിട്ടില്ല. വിവരം ലഭിച്ച മേയര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ക്രോസ് മസാജ് വ്യാപകമാണെന്നും മേയര്‍ പറഞ്ഞു. സ്പാകളില്‍ പരിശോധനകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.  പൊലീസും നഗരസഭയും ചേര്‍ന്നാണ് അനധികൃത സ്പാകള്‍ക്കെതിരായ നടപടികള്‍ ഊര്‍ജിതമാക്കുന്നത്. 

ENGLISH SUMMARY:

A spa in Thiruvananthapuram was shut down after Mayor V.V. Rajesh revealed that an employee had behaved inappropriately toward a young woman who had come there for work. Action was taken against Sparshan Wellness Spa, located near the Secretariat. The Mayor also warned that some police officers were involved in illegal activities taking place in certain spas, and that the licenses of such establishments would be cancelled.