പൗരത്വം സംബന്ധിച്ച ഒരു പരാതിയും കേരളത്തിലെ എസ്.ഐ.ആര്‍ കണക്കെടുപ്പില്‍ ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.എന്നാല്‍ ഇനിയും കണ്ടെത്താനാകാത്ത 24 ലക്ഷം പേരുടെ പട്ടിക സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മാപ്പിംങ് പൂര്‍ത്തിയാകാത്ത 11.91 ലക്ഷം പേര്‍ക്ക് ഇതുവരെ നോട്ടിസ് അയച്ചു. ഈ മാസം 22 ന് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.
പൗരത്വത്തില്‍ സംശയമുണ്ട് എന്നതിന്‍റെ പേരില്‍ ആരെയെങ്കിലും എസ്.ഐ.ആര്‍ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയോ എന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് സ്വരം കടുപ്പിച്ചാണ് ചോദിച്ചത്. ഉത്തരം രേഖാമൂലം നല്‍കാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ ഇതുവരെ പൗരത്വം സംബന്ധിച്ച പ്രശ്നങ്ങളൊന്നും എസ്.ഐ.ആര്‍ കണക്കെടുപ്പില്‍ ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.
19.32 ലക്ഷം വോട്ടര്‍മാരെ 2002 പട്ടികയുമായി താരതമ്യം ചെയ്ത് മാപ്പിങിലൂടെ പേര് ഉറപ്പിക്കാനായിട്ടില്ല. ഇതില്‍ 11.91 ലക്ഷം പേര്‍ക്ക് ഹിയറിങിനെത്തനായി നോട്ടിസ് അയച്ചു. 5.38 ലക്ഷം പേരുടെ ഹിയറിങ് പൂര്‍ത്തിയാക്കി. ഹിയറിങില്‍പരാതിയുള്ളവര്‍ക്ക് കലക്ടറെയും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറെയും സമീപിക്കാം. 24,08,503 പേരാണ് കണ്ടെത്താനാകത്തവരുടെ പട്ടികയിലുള്ളത്. ഇവരില്‍ മരിച്ചവര്‍,സ്ഥിരമായി സ്ഥലം മാറിയവര്‍ എന്നിവരൊഴികെ കണ്ടെത്താനായില്ല,എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കാന്‍താല്‍പര്യം കാണിച്ചില്ല എന്നീ വിഭാഗങ്ങളില്‍ പെട്ടവരെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമല്ല.