തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് തൃശൂര്‍ എം.പിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ബി.ജെ.പിയിൽ ആളുകൾ പ്രതീക്ഷ വയ്ക്കുന്നു, ജനങ്ങളുടെ പൾസാണാണതെന്നും സുരേഷ് ഗോപി. ബിജെപിയുടെ പ്രതീക്ഷ മുഴുവന്‍ സ്ഥാനാര്‍ഥിയുടെ ബലത്തിലാണെന്നും, സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നഗരസഭയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഒരു സിനിമയില്‍ ഒരു രംഗം വരുമ്പോള്‍ തിരുവനന്തപുരത്ത് കയ്യടിച്ചാല്‍ ഇപ്പോള്‍ അത് ലോകത്തെല്ലാം അങ്ങിനെയാണെന്ന് പറയണം . പണ്ട് അത് സംസ്ഥാനത്ത് പിന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അങ്ങനെയായിരുന്നു. ഇപ്പോള്‍ എല്ലായിടത്തും ഒരേ കയ്യടി കിട്ടും. 2024 ജൂണ്‍ നാലിന് ശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കില്‍ തൃശൂര്‍ അന്വേഷിക്കണം. തൃശൂരില്‍ നിന്ന് നിങ്ങള്‍ക്ക് സത്യസന്ധമായ പള്‍സ് അറിയാം'.
ബിജെപിയുടെ പ്രതീക്ഷ അധിഷ്ടിതമായിരിക്കുന്നത് സ്ഥാനാര്‍ഥിയുടെ ബലത്തിലാണ്. അവര്‍ കൃത്യമായ സ്ഥാനാര്‍ഥിയെ കൊടുത്താല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുന്നത് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.