ഇഡി ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് രക്ഷപെട്ടു. കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാജീവാണ് രക്ഷപെട്ടത്. മെഡിക്കല്‍ കോളജിലെ സ്ലൈഡിങ് ജനലിലൂടെ തുണി കെട്ടി താഴെയിറങ്ങിയ പ്രതി, താഴെ കാത്തുകിടന്ന കാറില്‍ രക്ഷപെട്ടെന്നാണ് വിവരം. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കരുതല്‍ തടങ്കലിലെടുത്തിരിക്കവേ നെഞ്ചുവേദനയുണ്ടെന്ന് രാജീവ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍കോളജിലെ കാര്‍ഡിയാക് ഐസിയുവില്‍ എത്തിച്ചപ്പോഴാണ് സാഹസികമായി രക്ഷപെട്ടത്. ആസൂത്രിതമാണ് പ്രതിയുടെ നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതര്‍ക്കും സംഭവിച്ചിരിക്കുന്നത്.