എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അവശ്യസാധന നിയമം പ്രഖ്യാപിച്ചു. എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ റിഫൈനറികള്‍ക്ക് നിര്‍ദേശം നല്‍കി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി ഉറപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ക്കും നിര്‍ദേശം.
സംസ്ഥാനത്തെ ഹോട്ടൽ, തട്ടുകട മേഖലകൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഐ.ഒ.സി വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സിലിണ്ടറുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. പല ഹോട്ടലുകളും ഇന്ന് കൂടി പ്രവർത്തിക്കാനുള്ള സിലിണ്ടറുകൾ മാത്രമാണ് കൈവശമുള്ളതെന്നും വരും ദിവസങ്ങളിൽ കടകൾ അടച്ചിടേണ്ടി വരുമെന്നും ഉടമകൾ പറഞ്ഞു. ആശുപത്രി കാന്റീനുകൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്കാണ് പ്രാഥമിക പരിഗണന നൽകി വിതരണം നടക്കുന്നത്