ചലച്ചിത്ര അവാര്‍ഡിന് ശേഷമുള്ള മന്ത്രി സജി ചെറിയാന്റെ പ്രതികരണം അപമാനിക്കുന്നതിന് തുല്യമെന്നു വേടന്‍. അവാര്‍ഡില്‍ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. വേടന് പോലും അവാർഡ് നൽകിയെന്നായിരുന്നു മന്ത്രി പറഞ്ഞത്. വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തു. വേടനെപോലും ഞങ്ങള്‍ സ്വീകരിച്ചില്ലേ എന്ന് ആദ്യം പറഞ്ഞ മന്ത്രി വാക്ക് വളച്ചൊടിക്കരുതെന്ന അപേക്ഷയുമായി പറഞ്ഞത് തിരുത്തി. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാക്കറ്റ് ശിലാസ്ഥാപന ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗാനരചയിതാവ് അല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചു