People walk past damaged buildings following a strike on a police station, amid the U.S.-Israeli conflict with Iran, in Tehran, Iran, March 4, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY     TPX IMAGES OF THE DAY

People walk past damaged buildings following a strike on a police station, amid the U.S.-Israeli conflict with Iran, in Tehran, Iran, March 4, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY TPX IMAGES OF THE DAY

യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായി സമവായ സൂചനയുമായി ഇറാന്‍. വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയെ ഫോണില്‍ വിളിച്ചു. യുഎസ് സൈനികകേന്ദ്രങ്ങളെ മാത്രമാണ് ആക്രമിച്ചതെന്ന ഇറാന്‍ വാദം ഖത്തര്‍ തള്ളി. ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിലെ സിവിലിയന്‍ മേഖലകളെയാണ് ബാധിച്ചതെന്നും വിമാനത്താവളം, വ്യവസായ മേഖലകള്‍ തുടങ്ങിയവയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നും ആക്രമണങ്ങളെ അപലപിച്ച് ഖത്തര്‍ വ്യക്തമാക്കി.  Also Read: ഇറാന്‍ യുദ്ധക്കപ്പല്‍ മുക്കിയെന്ന് സ്ഥിരീകരിച്ച് യു.എസ്; 80 നാവികര്‍ കൊല്ലപ്പെട്ടു

അഞ്ചാം ദിവസത്തിലും ആശ്വാസമില്ലാതെ പശ്ചിമേഷ്യ. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ യുഎസ് നാവികസേന കടലില്‍ മുക്കി. 80പേര്‍ കൊല്ലപ്പെട്ടു. 68 പേരെ കാണാതായി. അതിനിടെ, സൗദിയില്‍ അരാംകോ റിഫൈനറിക്കുനേരെ വീണ്ടും ആക്രമണമുണ്ടായി. ലബനനില്‍ ആക്രമണം രൂക്ഷമായി. ഇറാന്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ആക്രമണം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും. ശ്രീലങ്കന്‍ തീരത്ത്  ഇറാന്റെ പുതിയ യുദ്ധക്കപ്പലുകളിലൊന്നായ IRIS ദേനയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. യുഎസ് അന്തര്‍വാഹിനിയാണ് ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വെളിപ്പെടുത്തിയതിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്തര്‍വാഹിനി ഉപയോഗിച്ച് യുഎസ് കപ്പല്‍ തകര്‍ക്കുന്നത് ആദ്യമായാണ്.

വിശാഖപട്ടണത്ത് ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂവില്‍ IRIS ദേന പങ്കെടുത്തിരുന്നു. അതിനിടെ, സൗദി റാസ് തനൂരയിലെ അരാംകോ എണ്ണശുദ്ധീകരണശാലയ്ക്കുനെരെ വീണ്ടും ആക്രമണമുണ്ടായി. ഡ്രോണ്‍ ആക്രമണം തടഞ്ഞെന്ന് സൗദി അറിയിച്ചു. ലബനന്‍–സിറിയ അതിര്‍ത്തി ആക്രമിക്കുമെന്ന ഇസ്രയേല്‍ ഭീഷണിക്കുപിന്നാലെ സിറിയ ഭാഗികമായി അതിര്‍ത്തി അടച്ചു. തുര്‍ക്കിയിലേക്കും ഇറാന്‍ വ്യോമാക്രമണശ്രമമുണ്ടായി. നാറ്റോ പ്രതിരോധസേന ശ്രമം തകര്‍ത്തു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം പേര്‍ മരിച്ചു. അതില്‍ 181 പേര്‍ കുട്ടികളാണ്. പരുക്കേറ്റവരുടെ എണ്ണം 5000 കടന്നനെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിനുപുറമെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തെന്ന് യുഎസ് അറിയിച്ചു.

അന്തര്‍വാഹിനിയടക്കം 17 ഇറാന്‍ കപ്പലുകള്‍ തകര്‍ത്തു. അടുത്തദിവസങ്ങളില്‍ കൂടുതല്‍ സൈന്യമെത്തുമെന്നും ഇറാന്റെ വ്യോമമേഖല കൈപ്പിടിയിലൊതുക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. കുവൈത്തില്‍ ഇറാന്‍ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടം വീണ് പരുക്കേറ്റ പതിനൊന്നുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ നാലുപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. യുഎഇയെ ലക്ഷ്യമിട്ട ഇറാന്‍ ഡ്രോണുകളെ റഫേല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. 129 ഡ്രോണുകളാണ് ഇന്ന് യുഎഇക്കുനേരെ ഇറാന്‍ ഉപയോഗിച്ചത്. ദുബായിലെ US കോണ്‍സുലേറ്റിനുനേരെ രാത്രി വ്യോമാക്രമണശ്രമമുണ്ടായി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലെ മിസൈല്‍ ആക്രമണശ്രമവും തടഞ്ഞു. 

ENGLISH SUMMARY:

Qatar dismissed Iran’s claim that its attacks targeted only U.S. military bases. Qatar clarified that Iranian strikes had affected civilian areas within the country and that locations such as the airport and industrial zones were among the targets. Condemning the attacks, Qatar stated that Iran's actions had directly impacted civilian facilities.