പ്രതീകാത്മക ചിത്രം
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. എസ്.എസ്.എല്‍. സി പരീക്ഷ ഭാഷാ വിഷയങ്ങളോടെയാണ് തുടങ്ങുന്നത്. മലയാളം ഉള്‍പ്പെടെ ഒന്നാംഭാഷാ വിഷയങ്ങളാണ് ഇന്ന്. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷാ സമയം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് നാളെയുമാണ് പരീക്ഷ തുടങ്ങുക. ഉച്ചക്ക് ശേഷമാണ് പരീക്ഷ.
4.17 ലക്ഷം കുട്ടികളാണ് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. 4.52 ലക്ഷം കുട്ടികള്‍ പ്ലസ്ടു പരീക്ഷയും എഴുതും. 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. മാര്‍ച്ച് 30 ന്പരീക്ഷ അവസാനിക്കും. എഴുപതിനായിരത്തോളം അധ്യാപകരും ജീവനക്കാരുമാണ് പരീക്ഷാ ഡ്യൂട്ടിയിലുള്ളത്. ഏപ്രില്‍ 7 ന് മൂല്യനിര്‍ണയം ആരംഭിക്കും. മേയ് മൂന്നാം ആഴ്ച ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.