മലയാള മനോരമയുടെ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിൽ, വിഡിയോ ഗെയിം റൈറ്റിങ് ശിൽപശാല കൊച്ചി സുഭാഷ് പാർക്കിൽ നവംബർ 29, 30 തീയതികളിൽ നടക്കും. ഒലിയോമിംഗസ് ഗെയിംസ് ആൻഡ് ആർട്സ് സ്റ്റുഡിയോ സ്ഥാപകൻ ധ്രുവ് ജാനിയും ഗെയിം റൈറ്റർ അനന്ത് ജാനിയുമാണ് ശിൽപശാല നയിക്കുന്നത്.വിഡിയോ ഗെയിം രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്ന ശിൽപശാലയിൽ, സ്വന്തം ആശയങ്ങളെ ഗെയിമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. കോഡിങ് പരിജ്ഞാനം ആവശ്യമില്ല. കഥാലോകങ്ങളും കഥാപാത്രങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്നും സ്വന്തമായി ഗെയിം സ്ക്രിപ്റ്റ് തയാറാക്കുന്ന വിധവും ഇവിടെ പരിശീലിക്കും. ഡിജിറ്റൽ കഥപറച്ചിലിന്റെ വേറിട്ട വഴികൾ മനസ്സിലാക്കാനും ഇതോടൊപ്പം സജ്ജമാക്കിയ ഇന്‍ററാക്ടീവ് ഗെയിം ഇൻസ്റ്റലേഷൻ ആസ്വദിക്കാനും അവസരമുണ്ട്. 399 രൂപയാണ് ഫീസ്.