തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവതിയുടെ സഹോദരന് ഗുരുതര പരുക്ക്. വിഴിഞ്ഞം കരിച്ചല്‍പള്ളി സ്വദേശി, 27 വയസ്സുകാരിയായ അര്‍ച്ചന ചന്ദ്രയാണ് മരിച്ചത്. അര്‍ച്ചനയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ സഹോദരന്‍ ഭവന ഇന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മരിച്ച അര്‍ച്ചന വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.