വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടിസ് നല്‍കി. ഫെബ്രുവരി 4ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ചടങ്ങ് തടസ്സപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഭരണകക്ഷിയിലെ ഉന്നത നേതാക്കൾക്കെതിരെയാണ് താൻ ആരോപണം ഉന്നയിച്ചത്. അതിനാൽ പൊലീസ് നിഷ്ക്രിയമാണെന്നും, ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും കുഞ്ഞികൃഷ്ണൻ വാദിച്ചു. ജനുവരി 26-ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഒരു കാര്യത്തിലും ഭീതിയില്ലന്നും കുഞ്ഞിക്കൃഷ്ണന്‍ പ്രതികരിച്ചു. ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. വി.എസ്.അനില്‍കുമാറാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.