കണ്ണൂർ തളിപ്പറമ്പിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതി നൽകി എം.വി ഗോവിന്ദൻ. നഗരത്തിൽ സ്ഥാപിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റിന് 24 ലക്ഷം ചെലവായി എന്നായിരുന്നു പ്രചാരണം. എന്നാൽ 12 ലൈറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ മുഴുവൻ ചെലവാണ് 24 ലക്ഷം എന്നാണ് എം.എല്‍.എയുടെ വിശദീകരണം.
സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്തി കലാപ ആഹ്വാനത്തിന് ഉൾപ്പെടെ ശ്രമിച്ചു എന്ന് കാട്ടിയാണ് പരാതി. വിവിധ സോഷ്യൽ മീഡിയ പേജുകൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.