sabarimala-booking

File Photo

ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ വിര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മുതല്‍. ദിവസം70,000തീര്‍ഥാടകര്‍ക്ക് ബുക്കിങ് നല്‍കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാവും . 20,000 തീര്‍ഥാടകര്‍ക്ക് വരെ സ്പോട് ബുക്കിങ് നല്‍കും.

കേരളത്തില്‍ അപകടത്തില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചാല്‍ 5ലക്ഷം ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വര്‍ഷം തുടങ്ങും. മൃതദേഹം വീട്ടിലെത്തിക്കാന്‍ കേരളത്തില്‍30,000രൂപയും കേരളത്തിന് പുറത്ത് ഒരു ലക്ഷം രൂപയും അനുവദിക്കും. മലകയറ്റത്തിനിടെ ഹൃദയാഘാതം അടക്കം അസുഖം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം ധനസഹായം നല്‍കുന്ന പില്‍ഗ്രിം തീര്‍ഥാടന നിധിയും ആരംഭിക്കും.അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ബുക്കിങ് ഐ.ഡി.ആയിരിക്കും.

ENGLISH SUMMARY:

Sabarimala pilgrimage is starting soon; virtual queue bookings open tomorrow. Pilgrims can book online and also avail spot booking options; insurance and financial support schemes are also available.