TOPICS COVERED

വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെ.വി കനാലിലാണ് കാര്‍ വീണത്. അഗ്നിരക്ഷാസേന എത്തി കാര്‍ ഉയര്‍ത്തി. രാവിലെ വഴിയാത്രക്കാരാണ് കാറിന്റെ ചക്രങ്ങൾ വെള്ളത്തിന് മുകളിൽ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയെത്തി കാർ ഉയർത്തിയപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

 കാർ ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന റോഡിന്റെ ഭാഗത്ത് കനാലിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലായിരുന്നുവെന്നത് സ്ഥിതി ഗുരുതരമാക്കി. സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ മാപ്പ് നോക്കി വന്നതാണോ അപകടകാരണം എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

A car plunged into a canal at Thottuvakkad in Vaikom, resulting in one death. The identity of the deceased has not yet been confirmed. The car fell into the K.V. canal, and the Fire and Rescue team later recovered it. Morning commuters noticed the car’s wheels above the water and informed the police. Upon lifting the vehicle, authorities discovered a body inside.