എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്ക് ഒയേസിസിന് പുതുശേരി പഞ്ചായത്ത് വെള്ളം കൊടുക്കും. സിപിഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്തിന്റേതാണ് തീരുമാനം. വാളയാര്‍, കോരയാര്‍ പുഴകളിലെ വെള്ളമാണ് ആവശ്യപ്പെട്ടത്. വെള്ളം വിട്ടുനല്‍കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.
ജലക്ഷാമം രൂക്ഷമായ എലപ്പുള്ളിയിൽ, അവിടുത്തെ പഞ്ചായത്തിന്റെ എതിർപ്പ് മറികടന്നാണ് പുതുശ്ശേരി പഞ്ചായത്ത് വാളയാർ, കോരയാർ പുഴകളിൽ നിന്ന് വെള്ളം നൽകാൻ തീരുമാനിച്ചത്. കെട്ടിട നിർമ്മാണത്തിനെന്ന വ്യാജേനയാണ് വെള്ളം ആവശ്യപ്പെട്ടതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മുൻപ് പ്ലാച്ചിമടയിൽ നടന്ന കൊക്കകോള വിരുദ്ധ സമരത്തിന് സമാനമായ രീതിയിൽ, ഈ നീക്കത്തിനെതിരെ കോൺഗ്രസും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.