malappuram-accident

മലപ്പുറം പുത്തനത്താണിയില്‍ കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു . സിദ്ദിഖ്(30), ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത് . ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു.  ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം. പാങ്ങ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ച മുഹമ്മദ് സിദ്ദീഖ്. ഭാര്യ റിസ പെരുവള്ളൂർ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലെ ഫാർമസിസ്റ്റാണ്.

ENGLISH SUMMARY:

Malappuram accident tragically resulted in the death of a couple after their bike was hit by a speeding car. The incident occurred in Puthanathani, claiming the lives of Siddique and his wife Reesha, both young professionals.