നാളെ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കാനുള്ള നീക്കത്തിനിടെ സി.പി.ഐയ്ക്കുമേല്‍ സമ്മര്‍ദമേറുന്നു. കൊച്ചിയില്‍ നെല്ലുസംഭരണം ചര്‍ച്ചചെയ്യാന്‍ സി.പി.ഐ മന്ത്രിമാരായ ജി.ആര്‍.അനിലും പി.പ്രസാദും അടക്കം പങ്കെടുത്ത യോഗത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. മില്ലുടമകള്‍ എത്താത്തതിലായിരുന്നു മുഖ്യമന്ത്രിക്ക് അതൃപ്തി. തുടര്‍ന്ന് യോഗം നാളെ വൈകിട്ട് 4ന് തിരുവനന്തപുരത്ത് ചേരാനായി മാറ്റി. നാളെ രാവിലെ 9 മണിക്ക് േചരുന്ന മന്ത്രിസഭായോഗത്തില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നാല്‍ വൈകിട്ടത്തെ യോഗവും അനിശ്ചിതത്വത്തിലാകും.
അതേസമയം കൃഷിമന്ത്രി പ്രോ–ചാന്‍സലറായ കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിച്ച് എസ്.എഫ്.ഐയും രംഗത്തെത്തി. മണ്ണുത്തിയിലെ എസ്.എഫ്.ഐ പ്രതിഷേധം സംഘര്‍ഷത്തില‍് കലാശിച്ചു. സമരത്തിനിടെ പൊലീസ് ഷീല്‍ഡ് പിടിച്ച് എസ്എഫ്ഐ പ്രസിഡന്റ് നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.