mallika-sarabhai-kalamandalam

കലാമണ്ഡലത്തില്‍ രാഷ്ട്രീയ അതിപ്രസരമെന്ന്  ചാന്‍സലര്‍ മല്ലിക സാരാഭായ് മനോരമ ന്യൂസിനോട്. വിവാദങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്നും വിട്ടുകളയില്ലെന്നും മല്ലിക പറ‍ഞ്ഞു. കാലത്തിനൊത്ത് മാറാത്തവരാണ് ഇപ്പോഴും കലാമണ്ഡലത്തിലുള്ളത്. സര്‍ക്കാരിന് പരാതി നല്‍കിയിട്ടില്ലെന്നും മല്ലിക സാരാഭായ് പറഞ്ഞു. 

കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്ക് കാര്യക്ഷമതയില്ല. ഓഫീസിലുള്ള ഭൂരിപക്ഷം ജീവനക്കാര്‍ക്കും  അവരുടെ സ്വന്തം ജോലി ചെയ്യാന്‍പോലും കഴിവില്ലാത്തവരാണ്. അവർ ഇപ്പോഴും 1950-കളിലോ 60-കളിലോ ആണ് ജീവിക്കുന്നത്, 21-ാം നൂറ്റാണ്ടിലേക്ക് കടക്കാൻ അവർക്ക് കഴിയുന്നില്ലഎന്നും മല്ലിക സാരാഭായി പറഞ്ഞു. 

വിവാദങ്ങളുടെ പേരിൽ താൻ രാജിവെക്കില്ല.  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടം തുടരും. കാലത്തിനൊത്ത് മാറാൻ തയ്യാറാവാത്തവരാണ് ഇപ്പോഴും കലാമണ്ഡലത്തിൽ ഉള്ളതെന്നും, ഇവരുടെ ഈ നിസംഗതയാണ് സ്ഥാപനത്തെ പിന്നോട്ട് വലിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിന് ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, സ്ഥാപനത്തിലെ വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും മല്ലിക സാരാഭായി പറഞ്ഞു.

ENGLISH SUMMARY:

“There is excessive political interference in Kerala Kalamandalam,” said Chancellor Mallika Sarabhai in an exclusive interview with Manorama News. She asserted that she will not resign or step back due to controversies. “Those in Kalamandalam today are people who haven’t evolved with time,” Mallika remarked, adding that she has not filed any complaint with the government.