രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസിട്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാരലംഘനമുണ്ടായി. എന്നിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപയാത്ര നടത്തിയില്ല. ഹൈക്കോടതി വിധികള്‍ കാറ്റില്‍പറത്തി.
യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി എന്നിങ്ങനെയായിരുന്നു വിമര്‍ശനം. ട്രെയിന്‍ യാത്രയ്ക്കിടെ വന്ന സ്റ്റാറ്റസ് അബദ്ധത്തില്‍ ഇട്ടതാണെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം