ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിലേക്ക് കടക്കാന്‍ ആശമാരുടെ ശ്രമം. പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ചാടിക്കടന്നവരെ അറസ്റ്റ് ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് സമരക്കാരുടെ മൈക്ക് പൊലീസ് പിടിച്ചെടുത്തു. പൊലീസ് ജീപ്പ് തടഞ്ഞ് പ്രവര്‍ത്തകര്‍. ജീപ്പിന്റെ മുന്‍ സീറ്റില്‍ കയറി സിഎംപി നേതാവ് സി.പി.ജോണ്‍ പ്രതിഷേധിച്ചു.
പൊലീസ് ആക്രമിച്ചെന്നും പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നും ആശമാര്‍ പരാതിപ്പെട്ടു. ലാത്തികൊണ്ട് വയറ്റില്‍ കുത്തിയെന്ന് ബിന്ദു ആരോപിച്ചു. പ്രതിനിധി സംഘത്തെ കാണാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും പരാതി. മിനിയും ബിന്ദുവും ഉള്‍പ്പെടെയുള്ളരെ അറസ്റ്റ് ചെയ്തു. വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ . ഇരുന്നൂറ്റി അൻപത്തി ആറാം ദിവസം സംഘടിപ്പിച്ച ക്ലിഫ് ഹൗസ് മാർച്ച് ആശമാരുടെ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു