മലബാര്‍ ദേവസ്വം ബോര്‍ഡിലും വന്‍ സ്വര്‍ണകൊള്ള. ബാലുശേരികോട്ട ക്ഷേത്രത്തില്‍ തിരിമറി നടത്തിയ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടിടി വിനോദന്‍ മാത്രം 60 പവനിലേറെ സ്വര്‍ണത്തിന്‍റെ ക്രമക്കേട് നടത്തി. വിനോദന് ചുമതലയുണ്ടായിരുന്ന പത്ത് ക്ഷേത്രങ്ങളില്‍ രണ്ടിടത്തെ കണക്കുകള്‍ മാത്രമാണ് കൃത്യമായി നല്‍കിയത്. Also Read: സ്വര്‍ണ്ണക്കൊള്ള; പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്യും; പത്തനംതിട്ടയിൽ പ്രത്യേക ക്യാംപ്
വിനോദന്‍റെ അനാസ്ഥയില്‍ വട്ടോളി ശിവ പാര്‍വതി ക്ഷേത്രത്തിലെ 10 ഏക്കര്‍ ഭൂമി നഷ്ടമായെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഒ.കെ. വാസു മനോരമ ന്യൂസിനോട് പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണത്തിന് കണക്കില്ലെന്നും ഒ.കെ വാസു വ്യക്തമാക്കി.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണമാണ് കാണാനില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ദേവസ്വം ബോർഡിനായി ഉള്ള വിഭാഗം കണ്ടെത്തിയത്. എൻ വാസു ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരിക്കെ 2020–21 കാലയളവിൽ ആണ് സ്വർണം കാണാതായത്. കഴിഞ്ഞവർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ദേവസ്വം ബോർഡ് വിശദീകരണം നൽകിയിട്ടുമില്ല.