doctor-attack-protest

താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം. അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ആയുധങ്ങളുമായി ആര്‍ക്കും  ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി. പ്രതിഷേധം തുടങ്ങുകയാണെന്നും KGMOA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. 

താമരശേരി താലൂക്ക് ആശുപത്രിയിലെ  ഡോ.വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്.  മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്. ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുട്ടിക്ക് നീതിലഭിച്ചില്ലെന്ന് പിതാവ്. സനൂപിന്റെ ഒന്‍പതു വയസുകാരി മകള്‍ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് ഓഗസ്റ്റിലായിരുന്നു. 

തലക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  മകളെ കൊന്നവൻ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അനൂപ് ആക്രമിച്ചത്. കുട്ടിക്ക് നീതി ലഭിച്ചില്ല എന്നും പിതാവ് തനൂപ് പറയുന്നുണ്ടായിരുന്നു. 

കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം എത്തിച്ചത് താമരശേരി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു.  ഈ സമയത്ത് ഡോക്ടർമാർ കൃത്യമായ രീതിയിലുള്ള പരിചരണം നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ തുടക്കം മുതലുള്ള ആരോപണം. ഇതിൽ ആരോഗ്യവകുപ്പ് കൃത്യമായി രീതിയിലുള്ള ഒരു മറുപടി നൽകിയില്ല. ഒരു നടപടി സ്വീകരിച്ചില്ല. ഡോക്ടർമാർക്കെതിരെ അന്വേഷണത്തിനുപോലും വകുപ്പ്  തയാറായില്ല. ഇതില്‍ രോഷം കൊണ്ടാണ് ആക്രമണം.  

വടിവാള്‍ ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇതിനുപിന്നാലെ മറ്റ് ആരോഗ്യ പ്രവർത്തകരും ആശുപത്രിയില്‍ ഉണ്ടായിരുന്നവരും സനൂപിനെ തടയുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.