latheesh-03

ഓണം ബംബർ 25 കോടി നേടിയ ആ  ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. കൊച്ചി നെട്ടൂരിൽ നിന്ന് ലോട്ടറിവാങ്ങിയത് ആരെന്ന് തനിക്കറിയില്ലെന്നാണ് ലോട്ടറി കടയുടമയും പറയുന്നത്. പരിസരവാസി തന്നെയാണ് ഭാഗ്യവാൻ എന്നാണ് നിഗമനം.  സമ്മാനാര്‍ഹമായ ടിക്കറ്റ് സുഹൃത്ത് കണ്ടതായി ഏജന്റ് ലതീഷ് മനോരമ ന്യൂസിനോട് പറഞ്ഞു 

25 കോടിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം കൊച്ചി നെട്ടൂരില്‍ വിറ്റ TH 577825 നമ്പര്‍ ടിക്കറ്റിനാണ്.  ഏജന്‍റ് എം.ടി ലതീഷ് വിറ്റ ടിക്കറ്റിന്റെ അവകാശി ഇതുവരെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഭാഗ്യാന്വേഷികൾ പ്രതീക്ഷിച്ചത് പോലെ ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെ. പക്ഷേ ചെറിയൊരു ട്വിസ്റ്റ്. ടിക്കറ്റ് വിറ്റത് എറണാകുളം ജില്ലയിൽ. ഭഗവതി ലോട്ടറി ഏജന്‍സി പാലക്കാട്ടുനിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

രണ്ടാംസമ്മാനം : TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619

മൂന്നാംസമ്മാനം : TA-195990, TB-802404, TC-355990, TD-235591, TE-701373, TG-239257, TH-262549, TJ-768855, TK-530224, TL-270725, TA-774395, TB-283210, TC-815065, TD-501955, TE-605483, TG-848477, TH-668650, TJ-259992, TK-482295, TL-669171

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു.

ENGLISH SUMMARY:

The winner of the Onam Bumper lottery worth ₹25 crore remains untraceable. The owner of the lottery shop at Nettur, Kochi, says they still do not know who purchased the winning ticket. Locals believe that the lucky winner is someone from the neighborhood. Lottery agent M.T. Latheesh told Manorama News that a friend had saw the winning ticket.