പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന സദസ് സംഘടിപ്പിച്ചു. ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേസ് മുഖ്യാതിഥിയായി എത്തി. കേരളത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അബ്ദുള്ള എം.അബു ഷാവേസ് പറഞ്ഞു.
പലസ്തീന്‍ അനുകൂല മുദ്രവാക്യങ്ങളോടെയും കയ്യടിയോടെയുമാണ് പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേസിനെ പലസ്തീന്‍ ഐക്യദാര്‍ഡ്യ സദസസ്സിലേക്ക് ഇടത് മുന്നണി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്. ലോകത്തിലെ ഭൂരിപക്ഷം ആളുകളും പലസ്തീന്‍ ഒപ്പമാണെന്നും ഇസ്രായേലിന്‍റെ കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുന്ന മൗനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
പലസ്തീനുള്ള കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള അബു ഷാവേസ്. നവമാധ്യമങ്ങളിലൂടെ പലസ്തീനായി ശബ്ദിക്കണമെന്ന് അഭ്യര്‍ഥിച്ചു. മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകം അബ്ദുള്ള അബു ഷാവേസിന് സംഘാടകര്‍ സമ്മാനിച്ചു.