ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയതിന് പിന്നാലെയാണ് പ്രതികരണം. മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തേക്കും. 

അതിനിടെ, സ്പോണ്‍സര്‍ എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി  അന്നദാനമടക്കം ശബരിമലയിലെ പല സേവന പ്രവര്‍ത്തനങ്ങളുടെയും ഇടനിലക്കാരനാകാറുണ്ടെന്നും ഇതിന്‍റെ പേരില്‍ ഇതരസംസ്ഥാനങ്ങളിലെ വിശ്വാസികളില്‍ നിന്നടക്കം പണം വാങ്ങിയെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതും സാമ്പത്തിക തട്ടിപ്പിന് മറയാക്കിയോയെന്ന് അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റി ഇടപെട്ട ശബരിമലയിലെ പ്രവര്‍ത്തനങ്ങളുടെ വിവരം ശേഖരിച്ചു. 2019ല്‍ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് കൊടുത്തുവിട്ട നടപടി തെറ്റെന്ന് ഒടുവില്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചു.

ENGLISH SUMMARY:

Sabarimala gold plating controversy involves allegations against Unnikrishnan Potti. The Devaswom vigilance is investigating potential financial irregularities and his involvement in Sabarimala temple activities.