ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്ക് ഇതുവരെ കയ്യടിയായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരന്വേഷണം എന്ന ബഹുമാനം തുടക്കം മുതല്‍ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു താനും.  കടകംപള്ളി സുരേന്ദ്രനെ അധികാരമാരും അറിയാതെ ചോദ്യം ചെയ്തതും തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണത്തിലുണ്ടായ മെല്ലെപ്പോക്കും അതുകൊണ്ടു തന്നെ വലിയ വിവാദമായില്ല. എസ്ഐടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോഴും എല്ലാം കാണാന്‍ മുകളില്‍ കോടതിയുണ്ടല്ലോ എന്നായിരുന്നു പൊതുവികാരം. എന്നാലിപ്പോള്‍  ആ ക്ലീന്‍ ഇമേജ് അന്വേഷണസംഘത്തിനില്ല. അതിനു കാരണം, ഇവരെന്താ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്ന ഗുരുതരമായ സംശയമാണ്. അന്വേഷണം തുടങ്ങിയിട്ട് 112 ദിവസമായി എന്നോര്‍ക്കണം. കുറ്റപത്രം വൈകിയാല്‍ പ്രതികള്‍ക്ക് സ്വാഭാവികജാമ്യം കിട്ടും. അകത്തേക്ക് പോയ സ്പീഡില്‍ തന്നെ പ്രതികളോരുരുത്തരും പുറത്തിറങ്ങും. മുരാരി ബാബുവും എസ്.ശ്രീകുമാറും പുറത്തിറങ്ങിക്കഴിഞ്ഞു. ഓര്‍മയുണ്ടല്ലോ എന്‍.വാസുവിന്റെ ജാമ്യം സുപ്രീംകോടതി തള്ളിയതെങ്ങനെയെന്ന്.  ദേവന്‍റെ സ്വര്‍ണം കട്ടതല്ലേ എന്നാണ് കോടതി ചോദിച്ചത്.  ഫെബ്രൂവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ വാസുവിനും സ്വാഭാവിക ജാമ്യത്തിലിറങ്ങാം. ഉണ്ണികൃഷ്ണന്‍  പോറ്റിക്ക് ഒരു കേസില്‍ സ്വാഭാവിത ജാമ്യം കിട്ടി. ഫെബ്രുവരി രണ്ടാം തീയതിയാകുമ്പോള്‍ രണ്ടാംകേസിലും ജാമ്യം കിട്ടിയാല്‍   പോറ്റിക്കും പുറത്തിറങ്ങാം.. . ഇതാണ് ഇന്നത്തെ നമ്മുടെ ചോദ്യം. എസ്ഐടിക്ക് മുകളാലാരാണ്? കോടതിയല്ലേ? ഇങ്ങനെ പോയാല്‍ എസ്ഐടി ജയിലില്‍ കേറ്റിയ, സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി പോറ്റിയും  ഇറങ്ങുമോ?

ENGLISH SUMMARY:

Sabarimala gold smuggling case SIT investigation is facing scrutiny due to delays in filing the chargesheet. This delay could lead to the release of key accused individuals on default bail, raising questions about the SIT's effectiveness and accountability.