ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു തൊഴിലാളികള്‍ മാന്‍ഹോളില്‍ കുടുങ്ങിയത്. അഗ്നിരക്ഷ സേന എത്തിയിട്ടും മാൻ ഹോളിനുള്ളിൽ ഇറങ്ങാൻ കഴിയാതെ വന്നതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുകയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുപേരുടെയും മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.