കാലവര്‍ഷം പെയ്തൊഴിയുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ നാലു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍. ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ തുലാവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ കാലവര്‍ഷം എട്ടുദിവസം മുന്‍പേ എത്തി, പെരുമഴയോടെയായിരുന്നു മേയ് 24 ന്‍ തുടക്കം. ജൂണ്‍ ഒന്നു മുതല്‍ നാലുമാസമാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണായി കണക്കാക്കുന്നത്. ഈ കാലയളവില്‍ 2018 മില്ലീ മീറ്റര്‍ മഴകിട്ടേണ്ടിടത്ത് 1752 മില്ലീമീറ്റര്‍മഴയാണ് ലഭിച്ചത്, 13 ശതമാനത്തിന്‍റ കുറവ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ കാര്യമായി കുറഞ്ഞു, മറ്റു 11 ജില്ലകളിലും നല്ലതോതില്‍ മഴ കിട്ടി.
നാലുമാസത്തെ മഴക്കിടക്ക് മൂന്നു ദിവസമാണ്സംസ്ഥാനത്ത് തീവ്രമഴ രേഖപ്പെടുത്തിയത്. 16 ദിവസം അതിശക്തമായ മഴ ലഭിച്ചു. 37 ദിവസം ശക്തമായ മഴയും അനുഭവപ്പെട്ടു. ജൂണ്‍ 26 ന് തൃശൂര്‍ ജില്ലയിലെ ലോവര്‍ ഷോളയാറാണ് കാലവര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത്, 24 മണിക്കൂറില്‍ 24 സെന്‍റി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. സംസ്ഥാനത്ത് വരും ദിസങ്ങളില്‍മിതമായ മഴ തുടരും. ഈ മാസം പകുതിയോടെ തുലാവര്‍ഷത്തിന്‍റെ വരവും പ്രതീക്ഷിക്കാം.