സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് വ്യപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24ാം തീയതി വരെ കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ നിന്ന് കടലില്‍പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ എത്രയും വേഗം അടുത്തുള്ള തീരത്തേക്ക് മടങ്ങാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.

മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.   ആന്‍ഡമാന്‍കടലിലെ ന്യൂനമര്‍ദം വരും ദിവസങ്ങളില്‍  തീവ്രന്യൂനമര്‍ദമാകും. ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.  ശ്രീലങ്കയ്ക്ക് മുകളിലും അറബിക്കടലിലും ചക്രവാത ചുഴികളും നിലനില്‍ക്കുന്നുണ്ട്. 

ENGLISH SUMMARY:

Kerala rain alert: Widespread rainfall is expected in Kerala today, with a yellow alert issued for seven districts. The India Meteorological Department (IMD) has warned fishermen against venturing into the sea until the 24th due to potential cyclone formation.