എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഫ്ലെക്സ് സ്ഥാപിക്കുന്നവരെ വിമർശിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു കുടുംബത്തിലെ നാല് നായർമാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്നും എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് 'അലവലാതിക്കും' ഫ്ലെക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും വിമർശിച്ചു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്നും സർക്കാരും എൻ.എസ്.എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ഗണേഷ് കുമാറിന്റെ ചോദ്യം. പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് കമ്മിറ്റി യോഗത്തിലായിരുന്നു ഗണേഷിന്റെ പ്രതികരണം.