saji-cherian-amritanandamayi

സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. 

ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. 

മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. 

''ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചു. അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്‍റെ അമ്മ എന്നെ ചുംബിക്കും പോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എന്‍റെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല. ഫേസ്ബുക്ക് മുതലാളികൾ എഴുതിക്കൊണ്ടിരിക്കുകയാണ്'' എന്നിങ്ങനെയാണ് സജി ചെറിയാന്‍ പറഞ്ഞത്.

ENGLISH SUMMARY:

Saji Cherian's embrace of Matha Amrithanandamayi sparks debate. The CPM defends Saji Cherian's actions, emphasizing the respect due to Amrithanandamayi for her contributions to healthcare and education.