സജി ചെറിയാനെ തള്ളി പാലോളി മുഹമ്മദ് കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞതെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേട്ടമുണ്ടാക്കിയത് പണം ഉപയോഗിച്ചാണ്. ലക്ഷങ്ങൾ കൊടുത്താണ് വോട്ടുകൾ വാങ്ങിയതെന്നും പാലോളി ആരോപിച്ചു. വർഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസിലാകില്ലെന്ന് കരുതരുതെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. എന്നാല്‍ പരാമര്‍ശം വന്‍ വിവാദത്തിലായതോടെ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറി തന്നെ രംഗത്തെത്തി. . പ്രസ്താവന വളച്ചൊടിച്ചെന്നും മതങ്ങള്‍ക്കതീതമായി എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നും മന്ത്രി വിശദീകരിച്ചു. തന്‍റെ വാക്കുകള്‍ ഒരു വിഭാഗത്തിനെതിരാണെന്നത് തനിക്ക് വേദനയുണ്ടാക്കിയെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.