കേരളത്തിലും തമിഴ്നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതികളായ കോയമ്പത്തൂർ സ്വദേശികൾ കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി. മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവര്‍ തമിഴ്നാട്ടിൽ ഐ.എസിന് രൂപം നൽകിയതിൽ പങ്കാളികളെന്നും മുസ്‌ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പരിശീലനം നല്‍കിയെന്നും കോടതി. തിങ്കളാഴ്ചയാണ് ശിക്ഷാ വിധി. ഇരുവരും ഉക്കടം സ്ഫോടനക്കേസിലും പ്രതികളാണ്.
2019 ലാണ് മുഹമ്മദ് അസ്ഹറുദീനും, ഷെയ്ഖ് ഹിദായത്തുള്ളയും പിടിയിലാകുന്നത്. തമിഴ്നാട്ടിൽ ഐഎസിന് രൂപം നൽകിയതിൽ ഇരുവർക്കും പങ്കുണ്ട്. മുസ്ലീം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇരുവരും മലയാളികൾക്കടക്കം പരിശീലനം നൽകി. ശ്രീലങ്കൻ ഭീകരാക്രമണവുമായി ബന്ധപെട്ട അന്വേഷണത്തിനിടെയാണ് പിടിയിലാകുന്നത്. ഉക്കടം സ്ഫോടനം നടത്തിയ ജമേഷ മുബീൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ശിഷ്യനാണ്.