പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. വിദ്യാര്‍ഥിയുടെ പല്ലടിച്ച് കൊഴിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.  ഏഴുപേര്‍ റിമാന്‍ഡില്‍. മൂന്ന്, നാല് വർഷ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒരു പല്ല് പറിഞ്ഞു പോവുകയും ചെയ്തു.  നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.  

കോളജില്‍ സീനിയർ ജൂനിയർ തമ്മിലുള്ള തർക്കം കുറെ നാളുകളായി  ഉണ്ടായിരുന്നു. അത് വാക്ക് തർക്കമാവുകയും  ഹോസ്റ്റലിലേക്ക് എത്തുകയുമായിരുന്നു. അങ്ങനെയാണ്  സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്.  

ENGLISH SUMMARY:

Palakkad NSS Engineering College clash resulted in a student's tooth being knocked out and injuries to four others. Seven individuals have been remanded in custody following the altercation.