2500 രൂപയില്‍ കുറവുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നവരാണോ നിങ്ങള്‍. എങ്കില്‍ പേടിക്കണ്ട. അതല്ല, അല്‍പം കൂടിയ വസ്ത്രങ്ങളിട്ട് ഷൈന്‍ ചെയ്യുന്നവരാണെങ്കില്‍ അല്‍പ്പം പേടിക്കേണ്ടി വരും. കാരണം വസ്ത്രവിപണിയിലും ജിഎസ്ടി പരിഷ്കരണം കാര്യമായ ചലനമുണ്ടാക്കും.
999 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനമായിരുന്നു ജിഎസ്ടി. അതില്‍ മാറ്റമുണ്ടാകില്ല. ആയിരം മുതല്‍ 2500 രൂപ വരെയെുള്ള വസ്ത്രങ്ങള്‍ക്ക് ചുമത്തിയിരുന്ന 12 ശതമാനം ജിഎസ്ടി 5 ശതമാനമായി കുറയും. അതിന് മുകളിലാണെങ്കില്‍ 12 ശതമാനം ജിഎസ്ടി 18 ശതമാനമായി ഉയരുകയും ചെയ്തു.
പുതുക്കിയ നിരക്കിലേയ്ക്ക് മാറാന്‍ ഈ മേഖലയില്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയാണ്. ഈ സാഹചര്യത്തില്‍ വസ്ത്രങ്ങളിന്മേലുള്ള ജിഎസ്ടി മാറ്റത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് വസ്ത്രവ്യാപാരികള്‍.