അയ്യപ്പസംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. ആളുകള്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴിഞ്ഞകസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. ആളുകള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കാന്‍ മാറിയതാണെന്നും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒന്നിച്ചുവന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. Also Read: ഒഴിഞ്ഞ കസേരകള്‍ എഐ; അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം: എം.വി.ഗോവിന്ദന്‍
അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ആണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. മൂവായിരം പേര്‍ പങ്കെടുക്കേണ്ടിടത്ത് 4600 പേര്‍ പങ്കെടുത്തു. മറിച്ചുള്ളത് കള്ളപ്രചാരണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അയ്യപ്പ സംഗമം, വിശ്വാസികളെ വഞ്ചിക്കാനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. സംഗമം ദയനീയ പരാജയമായി മാറി. ഒഴിഞ്ഞ കസേരകൾ നോക്കി പിണറായിക്ക് പ്രസംഗിക്കേണ്ടി വന്നു. സർക്കാരിൽ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും സലാം പറഞ്ഞു