വോട്ടര്‍ പട്ടിക പരിഷ്ക്കരണം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടര്‍ വിളിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തില്‍ തര്‍ക്കം. എസ്ഐആര്‍ നടപ്പാക്കുമ്പോള്‍ നിലവിലെ പട്ടികയിലെ 4.19 ലക്ഷം വോട്ടര്‍മാര്‍ രേഖകള്‍ ഹാജരാക്കേണ്ടിവരും. ബിഹാര്‍ മോഡല്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി എസ്ഐആറിനെ പിന്തുണച്ചു.
2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയാണ് എസ്ഐആര്‍ പരിഷ്ക്കരണം. അന്നത്തെ വോട്ടര്‍ പട്ടികയില്‍ എറണാകുളം ജില്ലയില്‍ 22,18,311 വോട്ടര്‍മാരുണ്ട്. ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ 26,38,106 വോട്ടര്‍മാര്‍. 2002ന് ശേഷം പേരു ചേര്‍ത്ത 4,19,795 വോട്ടര്‍മാരാണ് പട്ടികയില്‍ തുടരാന്‍ ആധികാരിക രേഖകള്‍ സമര്‍പ്പിക്കേണ്ടിവരിക. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ 12 രേഖകളില്‍ ഏതെങ്കിലും ബിഎല്‍ഒമാരെ കാട്ടിയാല്‍ മതി. എസ്ഐആറില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. എസ്ഐആറിന് ബിജെപിയുടെ പിന്തുണയുണ്ട്. വീടുകളിലെത്തി രേഖകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ 2,325 ബിഎല്‍ഒമാരെയാണ് നിയമിച്ചിട്ടുണ്ട്.