കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള മൊബൈൽ, ലഹരി കടത്ത് തടയാൻ നടപടികളുമായി ജയിൽ അധികൃതർ. മതിലുകൾക്ക് പുറത്ത് റിസർവ്ഡ് ബറ്റാലിയൻ സേനയെ നിയോഗിക്കാനാണ് തീരുമാനം. ജയിലിനുള്ളിലും നിയന്ത്രണങ്ങൾക്ക് കർശനമാക്കും. അതേസമയം, ജയിലിലേക്ക് ലഹരിയും മൊബൈൽ ഫോണും കടത്തുന്നത് ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണെന്ന് അധികൃതർ കണ്ടെത്തി.