തൃശൂര്‍ കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. മലങ്കര ആശുപത്രി പരിസരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. പരസ്പരം കളിയാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അതേസമയം എന്തിനാണ് തന്നെ തല്ലിയതെന്ന് മനസിലായില്ലെന്നും സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതിനിടയില്‍ അടിയേല്‍ക്കുകയായിരുന്നുവെന്നും മര്‍ദനമേറ്റ ഡ്രൈവര്‍ പറയുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈക്ക് പരുക്കേറ്റിട്ടുണ്ട്. കയ്യാങ്കളിയില്‍ പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.