ബി.അശോകിന് കൃഷിവകുപ്പില്‍നിന്ന് വീണ്ടും സ്ഥലംമാറ്റം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ പഴ്സണല്‍ & അഡ്മിനിസ്ട്രേഷന്‍ വകുപ്പിലേക്ക് മാറ്റി. കൃഷിവകുപ്പില്‍നിന്ന് മാറ്റിയത് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. നിലവിലെ മാറ്റം മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പിലേക്കാണ്. നേരത്തെ അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. പിന്നാലെ അവധി അവസാനിപ്പിച്ച് അശോക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും സ്ഥലം മാറ്റം വരുന്നത്.