എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. എക്സൈസ് കമ്മീഷണര്‍ പദവി ഐ.എ.എസ് കേഡര്‍ പദവിയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്നുമുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം. ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഭാഗീകമായി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്കാണ് എക്സൈസ് കമ്മീഷണറുടെ താല്‍കാലിക ചുമതല. അജിത്കുമാറിന് പുതിയ പദവി നല്‍കിയിട്ടില്ല. ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിച്ചേക്കും.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.അശോകിനും വകുപ്പ് മാറ്റം. അഗ്രികള്‍ച്ചര്‍പ്രൊഡക്ഷന്‍ കമ്മിഷണര്‍, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി എന്ന പ്രധാന സ്ഥാനത്തു നിന്ന് സൈനിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ആയിട്ടാണ് മാറ്റം. യുവജനക്ഷേമത്തിന്‍രെ അധിക ചുമതലയും നല്‍കി. സ്ഥലംമാറ്റത്തിനെതിരെ കേസുകൊടുത്ത ഉദ്യോഗസ്ഥനെയാണ് അപ്രധാന വകുപ്പിലേക്ക് ഒതുക്കിയത്. സര്‍ക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.