സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവനടി റിനി ആൻ ജോർജ്. രാഹുല്‍ ഈശ്വർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ചാനലുകളുടെ ലിങ്കുകളും പരാതിക്കൊപ്പം റിനി ആൻ ജോർജ് സമര്‍പ്പിച്ചു.
മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് റിനി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി തനിക്കെതിരായി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിതിരെയും റിനി ആൻ ജോർജ് പരാതി നൽകിയിട്ടുണ്ട്.