shabeer-death

TOPICS COVERED

കർണാടകയിലെ ചിക്കബെല്ലാപുരയില്‍ മലയാളി വിദ്യാര്‍ഥി കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശബീര്‍ (26) ആണ് മരിച്ചത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.

ചിക്കബെല്ലാപുരയിലെ ശാന്തി നഴ്സിങ് കോളജിലെ അവസാന വര്‍ഷ എം.എല്‍.ടി. വിദ്യാര്‍ഥിയാണ് മരിച്ച ശബീര്‍. ഇന്നലെ രാവിലെയാണു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ശബീറിന്‍റെ ആത്മഹത്യ. സഹപാഠിയായ പെൺകുട്ടിയുമായിട്ട് ശബീറിന് പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സൂചന, ഇത് സൂചിപ്പിക്കുന്ന ഒരു ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

‘ഞാന്‍ നിന്നെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചിരുന്നില്ല, എന്നും സ്നേഹിക്കുന്നു. സ്നേഹിച്ചുകൊണ്ടേയിരിക്കും... നീയാണെന്‍റെ ആദ്യ പ്രണയം, അവസാനത്തേതും’ എന്നാണ് ഷബീര്‍‌ ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്. ഇംഗ്ലീഷിലാണ് ആത്മഹത്യാ കുറിപ്പ്. 

ENGLISH SUMMARY:

Student suicide has occurred in Karnataka. The Malayali student was found dead in his college hostel room in Chikkaballapur, and police suspect it was due to love failure.