.
വിദ്വേഷത്തിന്‍റെ ക്യാംപെയിനിന് എതിരെയാണ് ഗുരു സംസാരിച്ചതെന്നും എന്നാല്‍ ഇപ്പോഴും വിദ്വേഷത്തിന്‍റെ ക്യാംപെയിന്‍ നടക്കുന്നതായും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് എസ്എന്‍ഡിപി യോഗത്തിന്‍റെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.
സൗമ്യമായ ഭാഷയിലാണ് ഗുരു സംസാരിച്ചതെന്നും ജാതിയും മതവുമല്ല മനുഷ്യനാണ് പ്രധാനമെന്നും വി.ഡി സതീശന്‍ എസ്എന്‍ഡിപി യോഗം എറണാകുളം കണയന്നൂര്‍ യൂണിയന്‍റെ ഗുരു ജയന്തി ആഘോഷത്തില്‍ പറഞ്ഞു. ശ്രീനാരായണ ദര്‍ശനത്തിന് ഒരു പോറല്‍പോലും ഏല്‍ക്കാതിരിക്കാന്‍ താനുണ്ടാകുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.