തിരുവോണ ദിനത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേയ്ക്ക് പുതിയ അതിഥി. നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. 12 മണിയോടെയാണ് അമ്മക്കൊട്ടിലിൽ മണി കിലുങ്ങിയത്. 2.8 കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്. ഈ വർഷം അമ്മത്തൊലിൽ ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണ്. അവകാശികൾ ഉണ്ടെങ്കിൽ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് സമിതി അധികൃതർ അറിയിച്ചു.